Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expo Begins

Kannur

ചേം​ബ​ർ എ​ക്‌​സ്‌​പോ തുടങ്ങി

ക​ണ്ണൂ​ർ: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊമേ​ഴ്സി​ന്‍റെ വ​നി​താ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ ചേം​ബ​ർ എ​ക്‌​സ്‌​പോ ചേം​ബ​ർ ഹാ​ളി​ൽ തു​ട​ങ്ങി. മേ​യ​ർ പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ നി​താ ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ​ത​രം വ​സ്ത്ര​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ക്രോ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, കോ​സ്‌​മെ​റ്റി​ക്‌​സ്, ബാ​ഗു​ക​ൾ, ഷൂ, ​ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മാ​ണ് എ​ക്സ​പോ​യി​ലു​ള്ള​ത്. എ​ക്സ്പോ ഇ​ന്നു രാ​ത്രി എ​ട്ടി​ന് സ​മാ​പി​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സ​പ്‌​ന സ​ന്തോ​ഷ്, നി​ഷ വി​നോ​ദ്, റീ​ഷാ ഹ​നീ​ഷ്, ഗി​രി​ജ രാ​മ​കൃ​ഷ്ണ​ൻ, മു​ൻ​ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ൻ ബെ​ന​വ​ൻ, ന​വ്യ സ​ജു, മെ​ംബർ​മാ​രാ​യ അ​നാ​മി​ക അ​നി​ൽ, ജെ​റീ​ന സ​ഞ്ജ​യ്, ചേ​ത​ന പൈ, ​ജി​ഷ അ​ജി​ത്, സ്വീ​റ്റി കൃ​ഷ്‌​ണ​കു​മാ​ർ, ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് സ​ച്ചി​ൻ സൂ​ര്യ​കാ​ന്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഷ് കെ ​വാ​ണി​യ​ങ്ക​ണ്ടി, ഓ​ണ​റ​റി സെ​ക്ര​ട്ട​റി സി. ​അ​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ കെ ​നാ​രാ​യ​ണ​ൻ കു​ട്ടി, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ ​കെ പ്ര​ദീ​പ്, ഇ ​കെ അ​ജി​ത് കു​മാ​ർ, മു​ൻ​ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​വി​നോ​ദ് നാ​രാ​യ​ണ​ൻ, ടി.​കെ. ര​മേ​ശ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up